April 14, 2026

രാജ്യത്തെ ആദ്യ രാഷ്ട്രീയ റിയാലിറ്റി ഷോ യുമായി മലനാട് ടി വി

  • April 14, 2026
  • 1 min read

ജനനായകര്‍ ഒരു പോളിറ്റിക്കല്‍ റിയാലിറ്റി ഷോ, നമ്മുക്ക് വേണ്ടി, നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി മലനാട് ടി വി നിങ്ങളുടെ മുന്നില്‍.

140 നിയോജക മണ്ഡലങ്ങള്‍, 140 നിയമസഭാ സാമാജികര്‍, 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1200 MNTV സിറ്റിസണ്‍ ജേര്‍ണ്ണലിസ്റ്റുകള്‍ എന്നിവര്‍ മാറ്റുരക്കുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയ റിയാലിറ്റി ഷോ. യുമായി എം എന്‍ ടിവി

വിരമിച്ച ഉദ്യോഗസ്ഥര്‍, സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍ തുടങ്ങി നമ്മുടെ നാടിന്റെ നന്മ കാംഷിക്കുന്ന ആര്‍ക്കും മലനാട് ടിവിയുടെ സിറ്റിസണ്‍ ജേര്‍ണ്ണലിസ്റ്റ് ആകാം.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായ് ഒരു Political Reality Show യുമായി മലനാട് ടിവി എത്തുകയാണ്.

നമ്മുടെ ജനപ്ര തിനിധികള്‍, ഉദ്യോഗസ്ഥര്‍, ഒപ്പം ഈ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന MNTV CJ യുമാണ് മത്സരാര്‍ത്ഥികള്‍…

മത്സരം, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ ടെലിവിഷന്‍ പരമ്പര എന്നതിലുപരി നമ്മുടെ രാഷ്ട്ര പുനര്‍നിര്‍മ്മിതിക്കു കൂടി സാക്ഷ്യം വഹിക്കുകയാണ് ഈ സംരംഭത്തിലൂടെ, നമ്മുക്കും പങ്കാളികളാകാം.

ഈ ആശയത്തോട് പൊരുത്തപ്പെടുന്നവര്‍ക്ക് മലനാട് ടി വി യ്ക്ക് ഒപ്പ്ം തുടരാം..നിങ്ങളുടെ നാടിന്റെ വികസനത്തിനായി അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, പഠനങ്ങള്‍ പങ്കുവെക്കാം..

കൂടുതല്‍ വിവരങ്ങള്‍ നമുക്കൊന്നിച്ചു ചേര്‍ന്ന് ചിട്ടപെടുത്താം…

കാരണം ഇത് ഒരു ബ്രഹത് പദ്ധതിയാണ്

വരുന്ന ശനി ഞായര്‍ ദിവസങ്ങളില്‍ തൊടുപുഴയില്‍ കൂടുന്ന ശില്പശാലയില്‍ താല്പര്യയമുള്ളവര്‍ക്ക് പങ്കെടുക്കാം…

1200 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍,140 നിയമസഭാ മണ്ഡലങ്ങളില്‍, 14 ജില്ലയില്‍, കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തലത്തില്‍ നേതൃത്വം നല്‍കാന്‍… സുമനസുകളെ സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *