April 15, 2026

വിഷു നാളെ…….കണി വയ്ക്കാനും , കൈനീട്ടം നൽകാനുമായി നാട് ഒരുങ്ങി.

  • April 13, 2026
  • 1 min read

വിഷു നാളെ. . കണി വയ്ക്കാനും വിഷയ കൈനീട്ടം നൽകാനുമായി നാട് ഒരുങ്ങി.
കൂടെ വിഷു വിപണിയും സജ്ജവം, കണിവെള്ളരിയും കണിവയ്‌ക്കാന്‍ ഉപയോഗിക്കുന്ന മൈസൂര്‍ മത്തനും എല്ലാം മാര്‍ക്കറ്റില്‍ ലഭ്യം. കണിവെള്ളരിക്കു 40 രൂപയാണ്‌. അതേ സമയം, 20 – 30 രൂപയ്‌ക്കു ലഭിക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചയും വെള്ളയും കലര്‍ന്ന വെള്ളരിയും വിപണിയില്‍ ലഭ്യമാണ്‌. അതേസമയം, വേനല്‍ കാരണം പച്ചക്കറിക്കു നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്‌. ചെറുനാരങ്ങ 150 സവാള 30, ഉരുളക്കിഴങ്ങ്‌ 35, ചെറിയ ഉള്ളി 60, തക്കാളി 35, ക്യാരറ്റ്‌ 45, ബീറ്റ്‌റൂട്ട്‌ 40, ചേന 25, പടവലം 30, ഇഞ്ചി 90, ഏത്തയ്‌ക്ക 44 , ബീന്‍സ്‌ -65, പച്ചമുളക്‌ 80, വെളുത്തുള്ളി -180 എന്നിങ്ങനെയാണു മാര്‍ക്കറ്റ്‌ വില. യുദ്ധം ഗള്‍ഫിലേക്കുള്ള പച്ചക്കറി കണിവെള്ളരി കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായതാണു പ്രാദേശിക വില വലിയ തോതില്‍ വര്‍ധിക്കാതിരിക്കാന്‍ കാരണമായതെന്നു കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറികളടക്കമുള്ള അവശ്യവസ്‌തുക്കള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ വിപണികളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ചൂട്‌ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പഴങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. ഇതോടെ പഴങ്ങള്‍ക്കു വില ഉയര്‍ന്നിട്ടുണ്ട്‌. കണിവെള്ളരിക്കൊപ്പം കണികാണാന്‍ കൃഷ്‌ണ വിഗ്രഹങ്ങളും വിപണിയില്‍ തയാര്‍. കറുപ്പ്‌, നീല, ചന്ദനം, വെള്ള വിവിധ നിറത്തിലുള്ളതും പല വലുപ്പത്തിലുള്ള വിഗ്രഹങ്ങളുണ്ട്‌. നീല വര്‍ണ്ണത്തിലുള്ള കണ്ണനാണു പ്രിയം കൂടുതലെങ്കിലും വര്‍ണവ്യത്യസമുള്ളവയ്‌ക്കും ആവശ്യക്കാരുണ്ട്‌. 250, രൂപ മുതല്‍ 800 വരെയാണു വില. പുതു വസ്ത്രങ്ങൾ അണിയുന്നതും വിഷു സദ്യയും ആഘോഷത്തിന്റെ ഭാഗമാണ്. രാവിലെ കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് വീട്ടിലെ മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങാൻ കുട്ടികൾ ഒരുങ്ങി നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *