കാട്ടാക്കടയിൽ ‘വോട്ട്’ കയ്യാങ്കളി; ഒടുവിൽ മുത്തശ്ശന്റെ പോരാട്ടത്തിന് വിജയം! ജനാധിപത്യം തോൽക്കില്ല; ഇത് കാട്ടാക്കടയുടെ മാസ് മറുപടി!
തിരുവനന്തപുരം :കാട്ടാക്കടയിൽ വോട്ടിംഗിനിടെ നാടകീയ രംഗങ്ങൾ! വോട്ട് ചെയ്യാൻ എത്തിയ വയോധികന്റെ സമ്മതമില്ലാതെ ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം വോട്ട് രേഖപ്പെടുത്തിയതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. തന്റെ വോട്ട് താൻ തന്നെ ചെയ്യണമെന്ന മുത്തശ്ശന്റെ വാശിക്കും നാട്ടുകാരുടെ പ്രതിഷേധത്തിനും മുന്നിൽ ഒടുവിൽ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നു. വോട്ട് രേഖപ്പെടുത്താൻ സഹായിക്കാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥൻ, വയോധികൻ ഉദ്ദേശിച്ച ആളെയല്ല രേഖപ്പെടുത്തിയതെന്ന് ആക്ഷേപം ഉയർന്നതോടെയാണ് സംഗതി വഷളായത്. ഇത് ശ്രദ്ധയിൽപ്പെട്ട വയോധികനും കൂടെയുള്ളവരും ചോദ്യം ചെയ്തതോടെ പോളിംഗ് ബൂത്ത് അക്ഷരാർത്ഥത്തിൽ പ്രതിഷേധക്കടലായി!


