വെണ്മണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു…

ചാരുംമൂട് : ചരിത്ര പ്രസിദ്ധമായ വെണ്മണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നു വരുന്നു. 14 മുതൽ 16 വരെയാണ് വിഷു മഹോത്സവം പ്രസിദ്ധമായ വാണിജ്യ മേളയും. ഉത്സവത്തിനു തുടക്കം കുറിച്ചുള്ള സാംസ്കാരിക സമ്മേളനം14 -ന് വൈകിട്ട് 5 -ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

ദേവീക്ഷേത്രസംരക്ഷണ സമിതി പ്രസിഡൻ്റ് ഒ.പി ബാലൻ നായർ അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണം ദേവീ ക്ഷേത്ര ട്രസ്റ്റി അഡ്വ.രാധാകൃഷ്ണൻ നമ്പൂതിരിയും മുഖ്യപ്രഭാഷണം സന്ദീപ് വചസ്പതിയും നിർവ്വഹിക്കും. 7.30 ന് സംഗീതാമൃതം, 9.15 ന് നാട്യമയൂരം. 15 -ന് രാവിലെ 5 -ന് നിർമ്മാല്യ ദർശനം,8 -ന് ഭാഗവത പാരായണം, 10-ന് കാവടിയാട്ടം, 11-ന് മേളപ്പെരുമ , ഉച്ചക്ക് 2.30 ന് കെട്ടുക്കാഴ്ച വരവ് രാത്രി 9 -ന് സോപാന സംഗീതം, 10-ന് രാമപുരം ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന രാഗധാര,

വെളുപ്പിന് 2.30 ന് വേലകളി , 3 .30 ന് വേലയ്ക്കെഴുന്നള്ളിപ്പ്, 4 -ന് തിരുമുമ്പിൽ വേല 5 -ന് വിളക്കിന്നെഴുന്നള്ളത്ത്. 16-ന് രാത്രി 7 ന് ശ്രീനാഥ് ശിവശങ്കറും എംജി സ്വരസാഗറും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള. ശാർങ്‌ഗക്കാവ് വിഷു മഹോത്സവത്തിൻ്റെ ഏറ്റവുമധികം ആകർഷണമായി നടത്തി വരുന്ന വാണിജ്യ മേളക്ക് ഈ വർഷവും നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി കർഷകരും കൃഷിക്കാനും കച്ചവടക്കാരും എത്തും. വാണിജ്യ മേളക്കുള്ള സ്റ്റാളുകളുടെ നിർമ്മാണവും കരക്കാർ ഒരുക്കുന്ന കെട്ടുത്സവങ്ങളും നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. ഒന്നാം കരയായ ആറ്റുവ ഒരുക്കുന്ന വേലത്തേര് പ്രസിദ്ധമാണ്. ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള എല്ലാ സംവിധാനങ്ങളും ധൃതി ഗതിയിൽ ചെയ്തുവരുന്നതായി ക്ഷേത്രസംരക്ഷണ സമിതിക്കു വേണ്ടി മാനേജിംങ് ട്രസ്റ്റി അഡ്വ. പി രാധാകൃഷ്ണൻ നമ്പൂതിരി, പ്രസിഡൻ്റ് ഒപി. ബാലൻ നായർ, സെക്രട്ടറി അജിത് കുമാർ ഡി നായർ, ട്രഷറർ പിവി വേണുകുമാർ എന്നിവർ

മലനാട്.ടി.വി. റിപ്പോർട്ടർ :അനീഷ് ചുനക്കരയോട് പറഞ്ഞു.



