കായംകുളത്ത് കൊട്ടിക്കലാശത്തിൽ പോറ്റിയെ കയറ്റിയേ എന്ന പാട്ടുവച്ച യുഡിഎഫിന്റെ പ്രചരണ വാഹനം അടിച്ചു തകർത്തതായി പരാതി
കായംകുളം :ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം നിർത്തണമെന്ന് ആവശ്യപ്പെട്ട് കലാശകൊട്ടിനിടെ യുഡിഎഫി ൻ്റെ പ്രചാരണ വാഹനം സി പി എം ,ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതായി പരാതി . കലാശക്കൊട്ടിനായി മൂന്ന് മുന്നണികൾക്കും പോലീസ് പ്രത്യേകം സ്ഥലം നിശ്ചയിച്ചു നൽകുകയും ബാരി ക്കേടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു . എൽ ഡി എഫിന് ലിങ്ക് റോഡും യു ഡിഎഫിന് പാർക്ക് ജംഗ്ഷനും എൻ ഡി എക്ക് മുനിസിപ്പൽ ജംഗ്ഷനുമാണ് അനുവദിച്ചിരുന്നത് . എന്നാൽ ഇടതുപക്ഷ പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർത്തു യു ഡി എഫിൻ്റെ പ്രചാരണ മേഖലയിലേക്ക് തള്ളിക്കയറുകയായിരുന്നു . ഈ സമയം യുഡിഎഫിൻ്റെ പ്രചാരണ വാഹനത്തിൽ ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം മൈക്കിലുടെ കേൽക്കുന്നുണ്ടായിരുന്നു . ഇതിൽ പ്രകോപിതരായ സിപിഎം പ്രവർത്തകർ പാട്ട് നിർത്താൻ ആവശ്യപ്പെട്ട് ആക്രോശിച്ച് കൊണ്ട് വാഹനത്തിനു നേരേ അക്രമം നടത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസംഭ്യം പറയുകയും ചെയ്തു എന്നാണ് UDF ആരോപണം, അക്രമത്തിൽ വാഹനത്തിൻ്റെ ഗ്ലാസ് തകരുകയും കേട്പാടുകൾ സംഭവിക്കുകയും ചെയ്തു . എൽ ഡി എഫ് അക്രമത്തിനെതിരെ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി പ്രതിഷേധിക്കുകയും കായംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് .




