സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.സി പി എം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം സഹായിച്ചില്ല. പെൻഷൻ മുടക്കിയ യുഡിഎഫാണ് പെൻഷൻ 2500 ആക്കാത്തതിനെ വിമർശിക്കുന്നത്. കോൺഗ്രസിൻ്റെ ഗ്യാരണ്ടി കളിൽ ജനം വിശ്വസിക്കില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. അതേസമയം, എൽ ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.



