April 7, 2026

മഞ്ജു വാര്യരെ വേദിയിൽ ബലമായി ചുംബിച്ചുഇഷ്ടമാണെന്ന് പ്രതികരണം

  • April 7, 2026
  • 0 min read
മഞ്ജു വാര്യരെ വേദിയിൽ ബലമായി ചുംബിച്ചുഇഷ്ടമാണെന്ന് പ്രതികരണം

ആരാധകരുടെ അമിതമായ സ്നേഹം ചിലപ്പോഴൊക്കെ അതിരുവിടാറുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാരിയർക്ക് ഒരാരാധികയിൽ നിന്നും നേരിടേണ്ടി വന്ന ‘അതിക്രമ’ത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജ്വല്ലറി ഉദ്ഘാടനത്തിനിടെ മഞ്ജു വേദിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു യുവതി മഞ്ജു വാരിയരെ കടന്നു പിടിച്ച് ബലമായി ചുംബിച്ചത്.മാര്‍ച്ച് 15 ന് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ചർച്ചയായത്. പാലക്കാട് ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന് ആരാധകരുമായി സംവദിക്കാന്‍ സംഘാടകർ ഒരു സ്റ്റേജ് പുറത്ത് ഒരുക്കിയിരുന്നു.ഇവിടെ നില്‍ക്കുമ്പോഴാണ് ഒരു ആരാധിക വേദിയിലേക്ക് കയറി വന്നത് മഞ്ജുവിനെ ബലമായി ചുംബിച്ചത്. അവതാരക മീര അനിൽ ഉൾപ്പടെ സുരക്ഷയ്ക്ക് ചുമതലയുള്ളവര്‍ അടക്കം ചുറ്റുമുള്ളവര്‍ ഒരു നിമിഷം സ്തബ്ധരായി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഉടൻ തന്നെ ബൗൺസേഴ്സ് എത്തി അവരെ വേദിയിൽ നിന്നും മാറ്റുകയായിരുന്നു.ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിക്കുന്നതും ഒപ്പം കാണാം. എന്നാൽ സംയമനം കൈവിടാതെ മഞ്ജു വീണ്ടും ആരാധകർക്കരികിലെത്തി അവർക്കൊപ്പം സെൽഫി എടുക്കുകയുണ്ടായി. ‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, അതുകൊണ്ടാണ് ചുംബിച്ചതെന്ന്’ സ്ത്രീ അവിടെ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. വേദിയിൽ നിന്നു തന്നെ ആ സ്ത്രീയ മഞ്ജു കൈപിടിച്ച് ആശ്വസിപ്പിച്ചു.വിഡിയോ ചർച്ചയായതോടെ നിരവധിപേരാണ് ആശങ്ക അറിയിച്ച് രംഗത്തുവന്നത്. ഇങ്ങനെയൊരു ചടങ്ങ് നടക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ഇതു വലിയ സുരക്ഷാ വീഴ്ചയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *