April 7, 2026

ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; ‘ ലുലുവിൽ ശമ്പളം കുറയ്ക്കില്ല’

  • April 7, 2026
  • 0 min read
ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; ‘ ലുലുവിൽ ശമ്പളം കുറയ്ക്കില്ല’

ഗൾഫ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാലും ജീവനക്കാരുടെ ശമ്പളം കുറയ്ക്കുകയോ മുടക്കുകയോ ചെയ്യില്ലെന്ന് . എം എ യൂസഫലി വ്യക്തമാക്കി. ആവശ്യമെങ്കിൽ വായ്പ എടുത്തിട്ടായാലും ശമ്പളം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ലുലു ഗ്രൂപ്പ്‌ ചെയർമാനായ യൂസഫലി ഫുജൈറയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.കൊറോണ മഹാമാരിയുടെ സമയത്തുപോലും ജീവനക്കാരുടെ ശമ്പളത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്തിയിട്ടില്ലെന്നും, ആ സമയത്ത് വലിയ സാമ്പത്തിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നെങ്കിലും ജീവനക്കാരുടെ ക്ഷേമം മുൻഗണനയായി കണക്കാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തി ജീവനക്കാരാണെന്നും, അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിസന്ധി ഘട്ടങ്ങളിൽ ജീവനക്കാരെ സംരക്ഷിക്കുന്നതാണ് സ്ഥാപനത്തിന്റെ നയമെന്നും, സാമ്പത്തിക വെല്ലുവിളികൾ വന്നാലും തൊഴിലാളികളുടെ വിശ്വാസം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും യൂസഫലി വ്യക്തമാക്കി.ഗൾഫ് രാജ്യങ്ങളിലെ വ്യാപാര സാഹചര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണ് ജീവനക്കാരിൽ ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *