April 7, 2026

നാടകങ്ങൾ അന്യം നിന്നു പോകുന്നത് സാംസ്ക്കാരിക കേരളത്തിന് നഷ്ടമാണെന്ന്, കവിയും എഴുത്തുകാരനുമായ എടപ്പാൾ സി. സുബ്രഹ്മണ്യൻ.

  • April 7, 2026
  • 0 min read

ചങ്ങരംകുളം:വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിൽ ഉത്സവ പറമ്പുകളിലും സാംസ്ക്കാരിക പരിപാടികളിലും കണ്ടു വന്നിരുന്ന നാട്ടിൽ തട്ടിക്കൂട്ടിയിരുന്ന നാടകങ്ങൾ അന്യം നിന്നു പോകുന്നത് സാംസ്ക്കാരിക കേരളത്തിന് നഷ്ടമാണെന്ന് കവിയും എഴുത്തുകാരനുമായ എടപ്പാൾ സി. സുബ്രഹ്മണ്യൻ.

പന്താവൂർ സി.ബി.എച്ച് സംഘടിപ്പിച്ച നാടക കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രൊഫഷണൽ നാടകങ്ങൾക്ക് വരെ കാണികൾ ഇല്ലാതാവുന്നത് നാടകത്തിന്റെ പ്രസക്തി പുതു തലമുറ മനസ്സിലാക്കാത്തതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്വ: കെ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ: അഭിരാം മണികണ്ഠൻ സ്വാഗതം പറഞ്ഞു. സോമൻ ചേമ്പ്രത്ത് ശില്പശാലകളുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ടി.വി.ബാലകൃഷ്ണൻ കാലത്ത് മുതൽ വൈകുന്നേരം വരെ നാടക അഭിനയം എങ്ങിനെയായിരിക്കണമെന്ന് വിവിധ രീതികളിൽ വിദ്യാർത്ഥികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

കുട്ടികൾക്ക് നാടകത്തെ ക്കുറിച്ച് മനസ്സിലാക്കാൻ വേറിട്ടൊരു അനുഭൂതിയായി മാറുകയും ചെയ്തു.ദേവിക പാവിട്ടപ്പുറം, ശിവാനിക പഴഞ്ഞി സ്കൂൾ, ആദിത്യൻ പെരുന്തിരുത്തി സ്കൂൾ,അനേയ പന്താവൂർ, ആരാധ്യ പന്താവൂർ, ജീവിത എരമംഗലം, ഹിത, ലിയ മഹ്റിൻ, ആയുഷ് അയിരൂർ, ഇംത്യാസ് ഒതളൂർ,ലിയ മെഹറിൻ കുറ്റിപ്പാല, ഹിത നസ്രിൻ അത്താണി, അഹല്യ എരമംഗലം, മെഹ്ന എരമംഗലം, സഹർഷ് ശുകപുരം, ദുൽ ഫിക്ക് ഒതളൂർ, പ്രണവ് ഗുരുവായൂർ,മഹേഷ് തേജോമയ, മുജീബ് കോലളമ്പ്, ശിവപ്രസാദ് എടപ്പാൾ തുടങ്ങിയവർ നാടക കളരിയിൽ പങ്കാളികളായി.

വാർത്ത കണ്ണൻ പന്താവൂർ 9846452183

Leave a Reply

Your email address will not be published. Required fields are marked *