വോട്ട് ചോദിക്കാൻ എത്തി കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതിപിന്നിൽ എസ്എഫ്ഐ എന്ന് സന്ദീപ് വാര്യർ
:
കാസർകോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം . യുഡിഎഫ് സ്ഥാനാർത്ഥിയായ Sandeep Warrier വോട്ട് തേടി കോളേജിലെത്തിയപ്പോൾ ചിലർ തടഞ്ഞുവെന്നും തുടർന്ന് തള്ളിക്കളയുകയും കൈയ്യേറ്റം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രവർത്തകരെയും മർദിച്ചതായും ആരോപണം ഉയർന്നു.സംഭവത്തിന് പിന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകരാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു., ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ സംഘർഷം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ, സംഭവം കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. പോലീസ് ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രംഗത്തെത്തി.



