March 30, 2026

പത്തൊൻപതുകാരനെ കുത്തികൊലപ്പെടുത്തി

  • March 30, 2026
  • 0 min read

മുഖത്തല : ഉത്സവത്തിനിടെ പത്തൊൻപതുകാരനെ കുത്തികൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശിയായ അമ്പാടി എന്ന തേജസ് (19) ആണ് കൊല്ലപ്പെട്ടത്. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ ചെറിയ തർക്കത്തെ തുടർന്നാണ് അഞ്ചംഗ സംഘം തേജസിനെ കുത്തിയത്. സംഭവത്തിൽ പ്രതികളെയും ഇവർക്ക് ഒളിയിടം ഒരുക്കിയ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത്, അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.

പ്രതികളിൽ ഒരാളായ വിനു മുമ്പ് എൻഡിപിഎസ് കേസിൽ പ്രതിയായിരുന്നുവെന്നും, സംഘം മുൻപും അക്രമങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. തേജസിന്റെ അമ്മ സൗമ്യയും സഹോദരി ലച്ചുവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *