April 10, 2026

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

  • March 29, 2026
  • 0 min read

എറണാകുളത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായി മൂലയിൽ കണിയാംപറമ്പിൽ വിഷ്ണു എന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയമുന്നയിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പള്ളുരുത്തി പൊലീസിന്‍റെ നടപടി. ഈ മാസം ഇരുപതിനാണ് വിഷ്ണുവിൻ്റെ ഭാര്യ സാന്ദ്രയെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *