April 10, 2026

ചിക്കമംഗ്ലൂരില്‍ ദുരന്തം: 1500 അടി താഴ്ചയില്‍ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

  • April 10, 2026
  • 0 min read
ചിക്കമംഗ്ലൂരില്‍ ദുരന്തം: 1500 അടി താഴ്ചയില്‍ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗ്ലൂരില്‍ ഉണ്ടായ ദാരുണ സംഭവത്തില്‍ കാണാതായിരുന്ന യുവതി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. അതി ദുഷ്കരമായ പ്രദേശമായ 1500 അടി താഴ്ചയിലുള്ള ഗിരിപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രക്ഷാപ്രവർത്തകർ ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. പ്രദേശത്തിന്റെ കഠിന ഭൂപ്രകൃതിയും അപകടസാധ്യതയും രക്ഷാപ്രവർത്തനത്തെ ഏറെ പ്രയാസപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രാഥമിക സൂചനകള്‍ പ്രകാരം ഇത് അപകടമോ ആത്മഹത്യയോ ആകാമെന്നാണ് സംശയം. എന്നാല്‍ പൂര്‍ണമായ വിവരം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *