March 29, 2026

പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി

  • March 29, 2026
  • 0 min read

കൽപ്പറ്റ: അമ്പലവയൽ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി. അമ്പലവയൽ പൊലീസിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തു നിർത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി. ജോലിയ്ക്കു നിന്ന വീട്ടിലെ പിതാവും മകനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *