March 29, 2026

സൗദി അറേബ്യയിൽ വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം

  • March 29, 2026
  • 0 min read

ഉംറക്കായി മക്കയിലേക്ക് പോവുകയായിരുന്ന ബഹ്‌റൈൻ സ്വദേശികൾ സഞ്ചരിച്ച വാഹനം സൗദി അറേബ്യയിൽ അപകടത്തിൽപ്പെട്ട് ഒരു മരണം. ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ 23 വയസ്സുകാരനായ ഖലീൽ ഇബ്രാഹിം അലി എന്ന യുവാവാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.അപകടസ്ഥലത്ത് വെച്ച് തന്നെ ഖലീൽ ഇബ്രാഹിം അലി മരണപ്പെട്ടിരുന്നു. പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.സൗദിയിലെ ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുന്നതിനും മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം ബഹ്‌റൈനിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *