March 29, 2026

ഒരുക്കങ്ങൾ പൂർത്തിയായി:പ്രധാനമന്ത്രി ഇന്ന് ത്രിശൂരിൽ

  • March 29, 2026
  • 0 min read
ഒരുക്കങ്ങൾ പൂർത്തിയായി:പ്രധാനമന്ത്രി ഇന്ന് ത്രിശൂരിൽ

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തൃശൂർ ഒരുങ്ങി; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി തൃശൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂരിന്റെ തനത് കലാരൂപങ്ങളായ കുമ്മാട്ടിക്കളിയും പുലിക്കളിയും പ്രധാനമന്ത്രിയെ വരവേൽക്കാൻ അണിനിരക്കും. കൂടാതെ മാർഗംകളി, കഥകളി തുടങ്ങിയ കലാരൂപങ്ങളും സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്.​പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് സിറ്റി പോലീസ് നിർദ്ദേശിച്ചു.​

Leave a Reply

Your email address will not be published. Required fields are marked *