March 29, 2026

കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്.

  • March 29, 2026
  • 1 min read

വയനാട് സുൽത്താൻ ബത്തേരി മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിന്‍റെ മുറ്റത്ത് വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. തങ്കമ്മയെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റി എടുത്തെറിയുകയായിരുന്നു. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാൻ നടത്തിയ ശ്രമം തുരുകയാണ്. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പൻ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്ന. സംഘം ഓടിയതിനാൽ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *