March 28, 2026

ഹെഡ് കോണ്‍സ്റ്റബിള്‍ ജയന്ത് ബല്ലാവറിന്റെ അസ്വാഭാവിക മരണം, ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു

  • March 28, 2026
  • 1 min read

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ 2023 ഏപ്രിലില്‍ നടന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ജയന്ത് ബല്ലാവറിന്റെ അസ്വാഭാവിക മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് ഉദ്യോഗസ്ഥരായ മകളെയും കാമുകനെയും ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.2023 ഏപ്രില്‍ 25-ന് ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ജയന്ത് ബല്ലാവര്‍ മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.ജയന്തിന്റെ മകള്‍ ആര്യയും കാമുകന്‍ ആശിഷ് മഹേഷ് ഷെഡ്മാകെയും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് മരണത്തിന് പിന്നിലെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇരുവരും നിലവില്‍ പോലീസ് സേനയില്‍ അംഗങ്ങളാണ്.ആര്യയും ആശിഷും തമ്മിലുള്ള ബന്ധത്തെ ജയന്ത് എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.ആശിഷ് നല്‍കിയ വെളിപ്പെടുത്തലുകള്‍ പ്രകാരം, ഒരു ബന്ധുവിന്റെയും ചൈതന്യ എന്ന സുഹൃത്തിന്റെയും സഹായത്തോടെയാണ് ഇവര്‍ വിഷം സംഘടിപ്പിച്ചത്. 2023 ഏപ്രില്‍ 25-ന് ആര്യ വിഷം കലര്‍ത്തിയ മില്‍ക്ക് ഷേക്ക് പിതാവിന് നല്‍കി. ഇത് കുടിച്ച് ഡ്യൂട്ടിക്ക് പോയ ജയന്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളാകുകയും ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.ആര്യയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകനായ ആശിഷ് തന്നെയാണ് കൊലപാതക വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. ആര്യ ജയന്ത് ബല്ലാവര്‍, ആശിഷ് മഹേഷ് ഷെഡ്മാകെ, ചൈതന്യ (മോണ്ടി സച്ചിന്‍ ഗെഡാം) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *