March 28, 2026

ഉത്സവം കാണാൻ ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി യുവതി

  • March 28, 2026
  • 0 min read
ഉത്സവം കാണാൻ ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചു;   ആരോപണവുമായി യുവതി

കൊല്ലം : ഉത്സവം കാണാൻ ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചു; യുവതിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളുംപുറത്തുവന്നിട്ടുണ്ട്.പൊലീസിനെതിരെ ആരോപണവുമായി യുവതികുണ്ടറയില്‍ ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ പേരൂർ സ്വദേശിനിയെ മർദ്ദിച്ചതായാണ് പരാതി.കുണ്ടറ സ്റ്റേഷൻ എസ്‌ഐ കിരണിനെതിരെയാണ് പരാതി ഉന്നയിച്ചത്. പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. കൃത്യ നിർവഹണം തടയാൻ എത്തിയപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമാണ് കുണ്ടറ പൊലീസിന്റെ വിശദീകരണം.അതേസമയം, കുണ്ടറ പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഡിവൈഎഫ്‌ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പെണ്‍കുട്ടിയെ മർദ്ദിച്ച എസ്‌ഐ കിരണിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *