പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി…

പ്രതിഷ്ഠാദിന മഹോത്സവംചങ്ങരംകുളം..പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി നടന്നു. കാലത്ത് ഗണപതിഹോമം, കലശാദി പൂജകൾ, നാഗപൂജ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലും .

ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലും നടന്നു. ഉച്ചക്ക് അന്നദാനത്തിൽ നിരവധി പേർ പങ്കെടുത്തു വൈകീട്ട് സർവ്വൈശ്വര്യ പൂജ ടി. കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ നടന്നു.

കഴിഞ്ഞ ദിവസം കലവറയിൽ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് ഗുരുവായൂർ മുൻ മേൽശാന്തി കവുപ്ര മാറത്ത് മന അച്ചുതൻ നമ്പൂതിരി നിർവഹിച്ചു. ചുറ്റുവിളക്കും നടന്നു. കലവറ നിറക്കൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു

.വാർത്ത കണ്ണൻ പന്താവൂർ 9846452183
