March 23, 2026

ധുരന്ധർ 2 ആയിരം കോടി ക്ലബ്ബിലേക്ക്

  • March 23, 2026
  • 1 min read

ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായ ‘ധുരന്ധർ 2’ ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് കേവലം നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 761 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടി ചിത്രം ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്.ഇന്ത്യയിൽ നിന്ന് മാത്രം 550 കോടി രൂപ സ്വന്തമാക്കിയ ചിത്രം വിദേശ വിപണികളിൽ നിന്ന് 211 കോടി രൂപയും വാരിക്കൂട്ടി. നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഇന്ത്യൻ ചിത്രം ആദ്യ ആഴ്ചയിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്.കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ പത്ത് കോടി രൂപ കേരളത്തിൽ നിന്ന് മാത്രം ചിത്രം സമാഹരിച്ചു കഴിഞ്ഞു. ഷാറൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാപിച്ച ആദ്യ ആഴ്ചയിലെ റെക്കോർഡുകൾ തകർത്താണ് ധുരന്ധറിന്റെ മുന്നേറ്റം.വിദേശത്ത് 2200 തിയറ്ററുകളിലായി 3000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം, ഉറുഗ്വേ, മെക്സിക്കോ തുടങ്ങി കൂടുതൽ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിക്കുകയാണ്. നിലവിലെ വേഗത തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *