March 16, 2026

എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണന് ആവേശോജ്വല വരവേൽപ്പ്

  • March 16, 2026
  • 0 min read

പേരാമ്പ്ര:പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണന് ആവേശോജ്വല വരവേൽപ്പ് നൽകി. പേരാമ്പ്രയുടെ വികസന നായകൻ ടി പി രാമകൃഷ്ണനാണ്  സ്ഥാനാർത്ഥിയെന്നറിഞ്ഞതോടെ ആവേശഭരിതരായ ജനംടിപിയെ സ്വീകരിച്ച് പേരാമ്പ്രയിൽപ്രകടനം നടത്തി. റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന്ആരംഭിച്ച പ്രകടനത്തിൽ വൻജനാവലി പങ്കെടുത്തു. ബസ് സ്റ്റാൻഡ്പരിസരത്ത് സമാപിച്ചു. ടി പി രാമകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ്പ്രചാരണത്തിനും പേരാമ്പ്രയിൽ തുടക്കമായി. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് മിനുറ്റുകൾക്കകം തന്നെ പ്രധാനകേന്ദ്രങ്ങളിൽപ്രചാരണ ബോർഡുകൾ ഉയർന്നു. മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചാരണവും ആരംഭിച്ചു. പേരാമ്പ്രയിൽ നടന്ന റോഡ്ഷോയ്ക്ക് ടി പി കുഞ്ഞനന്തൻ , വികെ പ്രമോദ് , എൻ പി ബാബു,സഫ മജീദ്, രാജു, ഒ.എം രാധാകൃഷ്ണൻസി കെ അശോകൻ,കെ പി രവീന്ദ്രൻ എന്നിവർ നേതൃത്വംനൽകി. മേപ്പയൂരിൽനടന്ന എൽഡിഎഫ് പ്രകടനത്തിന്കെ ടി രാജൻ, പിപി രാധാകൃഷ്ണൻ,കെ രാജീവൻ, കെ കെ ബാലൻ,ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത, കെ കുഞ്ഞിരാമൻ,എൻ എം ദാമോദരൻ,വി മോഹനൻ,പി ടി ബാലൻ എന്നിവർ നേതൃത്വംനൽകി. നൊച്ചാട് നോർത്ത് മേഖലയിൽ എൽഡിഎഫ് നേതൃത്വത്തിൽപ്രകടനം നടത്തി. കൈതക്കലിൽനിന്നാരംഭിച്ച പ്രകടനം ചാലിക്കരയിൽസമാപിച്ചു. സമാപന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. കെകെ ഹനീഫ , ഇ ടിസോമൻ, ലത്തീഫ്വെള്ളിലോട്ട്, കെ കെ രാജൻ, വി എംമനോജ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *