അഭിമാന പദ്ധതിക്ക് കുരുക്ക്…

തിരുവനന്തപുരം: പാവങ്ങൾക്ക് കോർപ്പറേഷൻ ബജറ്റിൽ നിന്നും പണം വകയിരുത്തി വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപറേഷന്‍റെ അഭിമാന പദ്ധതി – പ്രധാൻമന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയിൽ കുരുങ്ങി. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു. ലൈഫ് പദ്ധതി വഴി ഭൂമി ലഭിച്ചവർക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്പോൺസർഷിപ് വഴിയും വീട് നിർമിച്ചു നൽകാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോർപറേഷൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് വിവരം.

