പാചക വാതക ലഭ്യതയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍

18 ദിവസത്തേക്കുള്ള സിലിണ്ടറുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗാര്‍ഹികേതര സിലിണ്ടറുകള്‍ നിയന്ത്രിച്ചാണ് നല്‍കുന്നത്.
ഗാര്‍ഹികേതര സിലിണ്ടറുകള്‍ 20 ശതമാനം എന്നത് 30 ആയി ഉയര്‍ത്തണമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
14536 സിലിണ്ടറുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗാര്‍ഹികേതര പാചക വാതക വിതരണം മുന്‍ഗണനാ അടിസ്ഥാനത്തിലാണ്.
അതിനിടെ, എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട രണ്ട് കപ്പലുകള്‍ അടുത്ത ദിവസം ഇന്ത്യന്‍ തീരത്തെത്തും. ഹോര്‍മുസ് കടന്ന ഇന്ത്യന്‍ പതാകയേന്തിയ ശിവാലിക് നന്ദാദേവി കപ്പലുകളാണ് തിങ്കളാഴ്ചയോടെ ഇന്ത്യന്‍ തീരത്തെത്തുക. 92, 700 ടണ്‍ എല്‍ പി ജി ശേഖരവുമായാണ് കപ്പലുകള്‍ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലെത്തുക
