March 14, 2026

എം പിമാർ മത്സരിക്കേണ്ട കെ. സുധാകരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

  • March 14, 2026
  • 0 min read

എംപിമാര്‍ മത്സരിക്കേണ്ടെന്ന് ആവര്‍ത്തിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകളുടെ സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നും അദ്ദേഹം പരിഹസിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.എംപിയായിരിക്കെ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് കെ സുധാകരന്റെ ആവശ്യം ഉന്നയിക്കവേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. കണ്ണൂരില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍.അതേസമയം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *