April 15, 2026

ക്യാമ്പസ് പ്ലേസ്മെന്റിൽ മികവ് തെളിയിച്ച് എം. എ. കോളേജ് വിദ്യാർത്ഥികൾ

  • March 8, 2026
  • 1 min read

റിപ്പോർട്ട്‌ എബിൾ സി അലക്സ്‌

കോതമംഗലം : അക്കാദമിക മികവ്,ക്യാമ്പസ് പ്ലേസ്മെന്റിലെ മികച്ച പ്രകടനം എന്നിവയിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ഹബ് ആയി മാറിയിരിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.ക്യാമ്പസ് പ്ലേസ്മെന്റിൽ മികച്ച വിജയമാണ് വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത 230 വിദ്യാർത്ഥികളിൽ 90% വിദ്യാർഥികൾക്കും ജോലി ലഭിച്ചു. ഈ വർഷം രണ്ടു മാസം പിന്നിട്ടപ്പോൾ രജിസ്റ്റർ ചെയ്ത172 വിദ്യാർത്ഥികളിൽ 70% വിദ്യാർത്ഥികൾക്ക് ജോലി നേടാനായി.കോമേഴ്‌സ്,സയൻസ്,മാത്‍സ് എന്നിവക്ക് പുറമേ മറ്റു വിഷയങ്ങൾ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് പൊതുവായും പ്രമുഖ സ്ഥാപനങ്ങൾ വീണ്ടും കോളേജ് ക്യാമ്പസിൽ എത്തി ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്.സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്,ഐ സി ഐ സി ഐ ബാങ്ക്,ടി സി എസ്,പേടിഎം, വിപ്രോ, എൽ &ടി, എച് സി എൽ ടെക്നോളജിസ്, ആമസോൺ, സതർ ലാൻഡ്, സിന്തൈറ്റ്, എം ആർ എഫ്, ഇസാഫ് ബാങ്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് പഠന കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചിട്ടുള്ളത്.എ ഐ സാങ്കേതിക വിദ്യയിൽ ആഴത്തിൽ അറിവ് ലഭിക്കുന്നതിനായി ഐ ബി എം ക്യു 2ഡിയുമായി സഹകരിച്ചുകൊണ്ടും ,ഐ ഐ ടി മദ്രാസ് വികസിപ്പിച്ച സ്വയം പ്ലസ് മുഖേന പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളും കോളേജ് നടത്തുന്നുണ്ട് .വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ ഗുണകരമാകുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *