March 2, 2026

മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി

  • March 2, 2026
  • 1 min read

ആലപ്പുഴയില്‍ മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി, അച്ഛന്‍ നല്‍കിയ ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്…

ആലപ്പുഴ: നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി മാന്നാറിൽ പിതാവ് 2 മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജ് നൽകിയ വിഷം കലർന്ന ജ്യൂസ് കുടിച്ച 6ാം ക്ലാസ് വിദ്യാർത്ഥിനി ശിവഗംഗ, 2ാം ക്ലാസ് വിദ്യാർത്ഥിനി ശിവകീർത്തന എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്..

സ്കൂളിൽ നിന്ന് മക്കളെ കൂട്ടി വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് ജ്യൂസ് വാങ്ങി നൽകിയത്. ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്. പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്..

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം..

‘ഒരു നിമിഷത്തെ കടുത്ത മാനസിക സമ്മർദ്ദത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. ആ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് തിരികെ വരാൻ നമുക്ക് പ്രാർത്ഥിക്കാം..’

Leave a Reply

Your email address will not be published. Required fields are marked *