March 2, 2026

കബഡി താരം കുഴഞ്ഞുവീണ് മരിച്ചു

  • March 2, 2026
  • 0 min read
കബഡി താരം കുഴഞ്ഞുവീണ് മരിച്ചു

.കാഞ്ഞങ്ങാട് പടന്നക്കാട് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചുകബഡി ടൂർണമെൻ്റിന് തോരണം കെട്ടുന്നതിനിടെ സംസ്ഥാന സ്കൂൾ കബഡി താരം കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മുക്കം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും മാതമംഗലം സ്വദേശി സതീശൻ പടന്നക്കാട്, അനന്തംപള്ളയിലെ പുഷ്പ ദമ്പതികളുടെ ഏക മകൻ നിതിൻ കൃഷ്ണ (16) യാണ് മരിച്ചത്. പടന്നക്കാട് അനന്തംപള്ള ശബരി ക്ലബിന് സമീപം ലജൻ്റ് കൂട്ടായ്മ തിങ്കളാഴ്ച രാവിലെ സംഘടിപ്പിക്കുന്ന കബഡി ടൂർണമെൻ്റിൻ്റെ ഭാഗമായി കൊടിതോരങ്ങൾ കെട്ടുന്നതിനിടയിൽ നിതിൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ നീലേശ്വരം തേജസ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. പഠനത്തിനിടയിൽ രണ്ടു ദിവസത്തെ അവധിക്ക് അനന്തംപള്ളയിലെ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു. പത്താം ക്ലാസ് വരെ നീലേശ്വരം രാജാസ് ഹൈസ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്. കബഡിയിലെ മിന്നും പ്രകടനത്തിൽ സ്കൂൾ തലത്തിൽ സംസ്ഥാന ടീമിൽ വരെ എത്തിയിരുന്നു. നിതിൻ കൃഷ്ണയുടെ ആകസ്മിക മരണം അനന്തംപള്ളയെ കണ്ണീരിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *