April 17, 2026

പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”: കങ്കണ റണാവത്ത്

  • April 17, 2026
  • 1 min read
പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”:  കങ്കണ റണാവത്ത്

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. പ്രധാനമന്ത്രിയേക്കാൾ വലിയൊരു ‘ഫെമിനിസ്റ്റ്’ വേറെയില്ലെന്ന് കങ്കണ സഭയിൽ പറഞ്ഞു.സ്ത്രീകളുടെ ശാക്തീകരണത്തിനായി അവർക്ക് രാഷ്ട്രീയ സംരക്ഷണവും സംവരണവും നൽകുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും കങ്കണ ആവർത്തിച്ചു.ഈ സംവരണം സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും തങ്ങളെത്തന്നെയും സമൂഹത്തെയും സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു. വനിതാ സംവരണ ബിൽ നടപ്പിലാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് (33%) സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. ഇതിനെ ചരിത്രപരമായ നീക്കമാണെന്നും കങ്കണ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *