റെയിൽവേ സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുന്നു

റെയിൽവേ സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുന്നു ഇന്ന് (28.02.2026) കൊല്ലത്ത് 7.23 ന് എത്തിയ 12695 തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്. തിരുവനന്തപുരത്തെത്തിയത് 10.45 ന്. മലബാർ എക്സ്പ്രസിനു പുറകിൽ എറണാകുളത്തു നിന്നും യാത്ര തുടരുന്ന ദിവസങ്ങളിലെല്ലാം തന്നെ ശാസ്താംകോട്ട / പെരിനാട് / കഴക്കൂട്ടം സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വച്ച് മലബാറിനെ മറികടന്ന് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തുന്നതിനാൽ പ്രതിദിനിന യാത്രക്കാരും RCC, മെഡിക്കൽ കോളേജ് മുതലായ സ്ഥലങ്ങളിൽ പോകേണ്ടവരും ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇന്ന് 7.23ന് കൊല്ലത്തെത്തിയ, ഇടയിൽ വർക്കലയിൽ മാത്രം സ്റ്റോപ്പുള്ള ട്രെയിനെ പിടിച്ചിട്ട്, എല്ലാ സ്റ്റേഷനിലും (17) സ്റ്റോപ്പുള്ള 56303 തിരുവനന്തപുരം പാസഞ്ചർ കയറ്റി വിടുകയും പിന്നീട് തിരുവനന്തപുരം നോർത്തിൽ ദീർഘനേരം പിടിച്ചിട്ട്, 16381 കന്യാകുമാരി എക്സ്., 16341 തിരുവനന്തപുരം ഇൻ്റർസിറ്റി, 56705 കന്യാകുമാരി പാസഞ്ചർ, 16303 തിരുവനന്തപുരം വഞ്ചിനാട് എന്നിവയെല്ലാം കടത്തിവിട്ട ശേഷം 10.45നാണ് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേർന്നത്. ഇത് സംബന്ധിച്ച് യാതൊരറിയിപ്പും റെയിൽവേ നൽകിയിരുന്നുമില്ല. ഇതു മൂലം ദൈനംദിന ജീവനക്കാരും രോഗികളുമുൾപ്പടെ നൂറുകണക്കിന് പേരുടെ യാത്രയാണ് താളം തെറ്റിയത്. ഈ വിവരം കൊച്ചുവേളിയിൽ സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബസ്സിൽ പോകുന്നതിനുള്ള നിർദ്ദേശം നൽകി യാത്രികരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്റ്റേഷനുകളിൽ കൃത്യമായി അറിയിപ്പ് നൽകി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തു ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

