February 28, 2026

നടിയുമായി വിവാഹേതരബന്ധം’ നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു

  • February 27, 2026
  • 0 min read
നടിയുമായി വിവാഹേതരബന്ധം’ നടൻ വിജയ്‌യും സംഗീതയും വേർപിരിയുന്നു

തമിഴ് സൂപ്പർ താരം വിജയ്‌യുടെ 25 വർഷം നീണ്ട ദാമ്പത്യം തകർച്ചയിലേക്കെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചതായാണ് വിവരം. ദീർഘകാലമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിയമപരമായ നീക്കം സംഗീതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവമായ നീക്കങ്ങൾ നടത്തുന്ന വിജയ്‌ക്ക് ഈ വാർത്ത വലിയ തിരിച്ചടിയായിരിക്കുകയാണ്. ആരാധകരെയും സിനിമാ പ്രവർത്തകരെയും ഒരേപോലെ നിരാശയിലാഴ്ത്തുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *