February 26, 2026

‘ബുദ്ധറോയിഡ്’ എന്ന റോബോട്ട് സന്യാസി

  • February 26, 2026
  • 1 min read

ടോക്കിയോ: ആത്മീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മനുഷ്യരായ സന്യാസിമാരുടെ അഭാവത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും ശേഷിയുള്ള ‘ബുദ്ധറോയിഡ്’ എന്ന റോബോട്ട് സന്യാസിയെ ജപ്പാനിലെ ഗവേഷകര്‍ പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട്, മനുഷ്യരോട് തുറന്നുപറയാന്‍ മടിക്കുന്ന അതീവ സംവേദനാത്മകമായ ചോദ്യങ്ങള്‍ക്ക് വരെ ബുദ്ധമത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കും.ക്യോട്ടോ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ സെജി കുമാഗായ് ആണ് ഈ നൂതന റോബോട്ടിന് പിന്നില്‍. ചൈനീസ് നിര്‍മ്മിത ‘Unitree G1’ എന്ന ഹ്യൂമനോയിഡ് റോബോട്ടില്‍ ‘BuddhaBotPlus’ എന്ന എഐ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്ഗഹനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഈ റോബോട്ടിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഗംഭീരവും എന്നാല്‍ ശാന്തവുമായ ശബ്ദത്തിലാണ് റോബോട്ട് സംസാരിക്കുന്നത്. കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കാനും നടക്കാനും കസേരയില്‍ ഇരിക്കാനും ഇതിന് സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *