February 26, 2026

എം.എ കോളേജിൽ ജൈവ വൈവിധ്യ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

  • February 26, 2026
  • 1 min read

.റിപ്പോർട്ട്‌ എബിൾ സി അലക്സ്‌

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “വനങ്ങൾക്ക് പുറമേയുള്ള ജൈവവൈവിധ്യ സംരക്ഷണം” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ല്യു ഡബ്ല്യു എഫ് -WWF) കേരള ഡയറക്ടർ രഞ്ചൻ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്ത് സെമിനാർ നയിച്ചു.വനങ്ങൾക്ക് പുറമെയുള്ള ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, പരിസ്ഥിതിയോടുള്ള സാമൂഹിക ഉത്തരവാദിത്ത്വത്തെക്കുറിച്ചും ബോധവൽകരണം നൽകുകയും, ചർച്ചകളും, സംവാദങ്ങളും നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ.എബി പി. വർഗീസ്, കോഴ്‌സ് കോർഡിനേറ്റർ ഡോ. ശരത് ജി. നായർ, വകുപ്പ് മേധാവി ഡോ. ധന്യ പി. നാരായണൻ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബ്ലെസി ജോൺ എന്നിവർ സംസാരിച്ചു.ചിത്രം : എം.എ കോളേജിൽ നടന്ന ജൈവ വൈവിധ്യ സംരക്ഷണ സെമിനാറിൽ രഞ്ചൻ മാത്യു വർഗീസ് സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *