ഇരുതല മൂരിയുമായി അഞ്ച് പേർ പിടിയിൽ

കൊല്ലം: ഇരുതല മൂരിയുമായി അഞ്ച് പേർ പിടിയിൽ. കൊല്ലത്ത് നിന്നുമാണ് ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. തട്ടാമലയിൽ അൻസറുദ്ധീൻ ആണ് അഞ്ച് പേരിൽ ഒരാൾ.തട്ടാമലയിൽ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കൽ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇൻറലിജൻസാണ് ഇവരെ പിടികൂടിയത്. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയത്.
