February 26, 2026

പെരിഞ്ഞനം സർവിസ് സഹകരണ ബാങ്കിന്റെ സ്ട്രോങ് റൂമിൽ മൂർഖൻ പാമ്പ്

  • February 26, 2026
  • 0 min read
പെരിഞ്ഞനം സർവിസ് സഹകരണ ബാങ്കിന്റെ സ്ട്രോങ് റൂമിൽ മൂർഖൻ പാമ്പ്

പെരിഞ്ഞനം: ബാങ്കിനുള്ളിൽ കയറി കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. പെരിഞ്ഞനം സർവിസ് സഹകരണ ബാങ്കിൻ് ഓണപറമ്പ് ബ്രാഞ്ചിന്റെ സ്ട്രോങ് റൂമിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. മുറിക്കകത്ത് ശബ്ദം കേട്ട് ജീവനക്കാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ചാലക്കുടി ഫോറസ്റ്റിലെ ആർ.ആർ.ടി അംഗം കൂളിമുട്ടം സ്വദേശി അൻസാരിയെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *