റോഡിന് കുറുകെ കിടന്ന കേബിളിൽ സ്കൂട്ടർ തട്ടി മറിഞ്ഞ് അധ്യാപികക്ക് പരിക്ക്
പുന്നപ്ര എൻ.എസ്.എസ്.യു.പി സ്കൂൾ അധ്യാപിക ചമ്പക്കുളം ദേവി നിവാസിൽ നീതു.എസ്.പണിക്കർ (37) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് വരുമ്പോൾ അറവുകാട് ഭാഗത്ത് പഴയ നടക്കാവ് റോഡിന് കുറുകെ കിടന്ന സ്വകാര്യ കേബിളിൽത്തട്ടി മറിഞ്ഞു വീണ അധ്യാപികയുടെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ സ്കൂളിലെ അധ്യാപകരും ചേർന്ന് പിന്നീട് ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇടതു കാലിന് ഒടിവും കൈക്ക് പൊട്ടലും സംഭവിച്ചു. പിന്നീട് അധ്യാപികയെ പുന്നപ്ര സഹകരണാശുപത്രിയിലേക്ക് മാറ്റി.



