February 24, 2026

VD സതീശന്റെ പറവൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി : പറവൂരിൽ നിന്നുള്ള KPCC മുൻ ജനറൽ സെക്രട്ടറിയും പറവൂർ നഗരസഭ മുൻ ചെയർപേഴ്സനുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു

  • February 24, 2026
  • 1 min read

*പറവൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി : കോൺഗ്രസ് വനിതാ നേതാവ് ബിജെപിയിൽ*KPCC മുൻ ജനറൽ സെക്രട്ടറിയും പറവൂർ നഗരസഭ മുൻ ചെയർപേഴ്സനുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു. വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് കോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, പറവൂരിലെ കോൺഗ്രസിനും കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *