February 23, 2026

‘വടത്തിൻ്റ’ ട്രെയിലർ റിലീസ് ചെയ്തു

  • February 23, 2026
  • 1 min read

വിമൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘വടത്തിൻ്റ’ ട്രെയിലർ റിലീസ് ചെയ്തു. കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മസാനി പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ഒരു ഗ്രാമീണ ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം മാർച്ച് 6-ന് തീയേറ്ററുകളിലെത്തും.വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. നടരാജ് (നട്ടി), സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, സംഗീത കല്യാൺകുമാർ, മധുസൂദൻ റാവു തുടങ്ങി വലിയൊരു കാസ്റ്റിംഗ് തന്നെ ചിത്രത്തിലുണ്ട്. രാജശേഖർ ആർ നിർമ്മിച്ച ചിത്രത്തിന് ഡി. ഇമ്മാനും പ്രസന്ന എസ് കുമാറുമാണ് സംഗീതം നൽകിയിരിക്കുന്നത്. വിമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി. ഇമ്മാൻ സംഗീതം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജ്ഞാനകരവേൽ ആണ് സംഭാഷണങ്ങളും ഗാനങ്ങളും രചിച്ചിരിക്കുന്നത്.വട മഞ്ഞുവിരാട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജല്ലിക്കട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്. ജല്ലിക്കട്ടിനെപ്പോലെ തമിഴ്‌നാട്ടിലുടനീളമുള്ള പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമാണ് വട മഞ്ഞുവിരാട്ടും. സൺ മാരോ പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. എഡിറ്റിംഗ്: സാബു ജോസഫ് വി.ജെ, കലാസംവിധാനം: വി.ശശികുമാർ, ആക്ഷൻ: ജി.എൻ മുരുകൻ, കൊറിയോഗ്രാഫി: ദിനേശ്, ധീന, സന്തോഷ്, കോ ഡയറക്ടർ: പി.എ. ഷൺമുഖൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *