February 23, 2026

മക്കൾ ഇതുവരെ എന്റെ സിനിമകൾ കണ്ടിട്ടില്ല – ശാലിനി അജിത്ത്

  • February 23, 2026
  • 1 min read

ബാലതാരമായും നായികയായും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരം ശാലിനിയുടെ പുതിയ വെളിപ്പെടുത്തലുകൾ ആരാധകർ ഏറ്റെടുക്കുന്നു.ജെഎഫ്‌ഡബ്ല്യു പുരസ്കാര വേദിയിൽ വെച്ചാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള രസകരമായ കാര്യങ്ങൾ താരം പങ്കുവെച്ചത്. തന്റെ ഒരു സിനിമ പോലും മക്കളായ അനൗഷ്കയും ആദ്വിക്കും ഇതുവരെ കണ്ടിട്ടില്ലെന്ന കൗതുകകരമായ വസ്തുത ശാലിനി വെളിപ്പെടുത്തി.ഇടയ്ക്ക് ‘അലൈപായുതേ’ കാണാൻ മകൾ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അത് നടന്നില്ല. താൻ പുരസ്കാരം നൽകാൻ പോകുന്നത് ലോകപ്രശസ്ത ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ ബാലൺദ്യോർ നൽകുന്നതുപോലെയാണെന്നാണ് മകൻ കൂട്ടുകാരോട് ആവേശത്തോടെ പറഞ്ഞത്. എന്നാൽ തന്റെ സിനിമ കാണുന്ന കാര്യത്തിൽ ‘പിന്നെയാകാം അമ്മേ’ എന്ന പതിവ് മറുപടിയാണ് മകൻ നൽകുന്നതെന്നും ശാലിനി ചിരിയോടെ പറഞ്ഞു.സിനിമയിലെ മാസ് ഹീറോ മാത്രമല്ല, വീട്ടിലെ മികച്ച പാചകക്കാരൻ കൂടിയാണ് അജിത്ത് കുമാറെന്നും ശാലിനി സാക്ഷ്യപ്പെടുത്തി. അഞ്ചോ പത്തോ പേരടങ്ങുന്ന കുടുംബത്തിനല്ല, നൂറുപേർക്ക് വരെ രുചികരമായി ബിരിയാണി തയ്യാറാക്കാൻ അജിത്തിന് പ്രത്യേക കഴിവുണ്ട്

Leave a Reply

Your email address will not be published. Required fields are marked *