February 23, 2026

കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു

  • February 23, 2026
  • 0 min read

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു.ലോഡിങ് തൊഴിലാളികളായ ജാബർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്കും പരുക്കേറ്റു; ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.മുൻപ് പാസ്പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 50 മീറ്റർ വിസ്തൃതിയിലുള്ള കോൺക്രീറ്റ് സ്ലാബാണ് തകർന്നുവീണത്. സംഭവത്തിൽ രണ്ട് സ്കൂട്ടറുകളും സ്ലാബിനടിയിൽപ്പെട്ടു.പരിപാലനമില്ലാതെ കാലഹരണപ്പെട്ട കെട്ടിടമായിട്ടും രണ്ടാഴ്ച മുമ്പ് പുതിയ കടയ്ക്ക് അനുമതി നൽകിയതിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നു.കെട്ടിടത്തിന്റെ അടിത്തട്ടിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രദേശവാസികളുടെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *