February 23, 2026

വെള്ളവും ഭക്ഷണവും കിട്ടാനില്ല: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്

  • February 21, 2026
  • 0 min read

വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാനില്ല: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്: കോരുത്തോട്ടിൽ പുലിയും കാട്ടുപോത്തും: കാട്ടുപന്നി പുതുപ്പള്ളിയിൽ വരെയെത്തി. കോരുത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടെ പുലിയുടെ സാന്നിധ്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മുണ്ടക്കയം വണ്ടന്‍പ്പതാല്‍ തേക്ക് പ്ലാന്റേഷനില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടുപോത്ത് സാന്നിധ്യവും വര്‍ധിച്ചു.ഇന്നലെയും റോഡ് മുറിച്ചു കടക്കുന്ന കാട്ടുപോത്തിന്‍ കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.ഏതാനും ദിവസം മുന്‍പാണ് കാട്ടുപോത്ത് കുറുകേ ചാടി ബൈക്ക് യാത്രികന് പരുക്കേറ്റത്.ഇതിനിടെ, കടന്നല്‍, പെരുന്തേനീച്ച എന്നിവയുടെയും ശല്യമേറുകയാണ്.
ചൂട് കൂടിയതോടെ, ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങള്‍ നിരയായി നാട്ടിലേക്കിറങ്ങുമെന്നു കര്‍ഷകര്‍ പറയുന്നു.കോരുത്തോട്,പെരുവന്താനം, എരുമേലി പഞ്ചായത്തുകളിലുള്ളവരാണ് ഏറെ വലയുന്നത്. ഏതാനും മാസമായി കുറഞ്ഞു നില്‍ക്കുന്ന ആന, കാട്ടുപോത്ത്, പുലി ശല്യം വര്‍ധിക്കും.

നത്തിൽ വെള്ളവും ഭക്ഷണവും കിട്ടാനില്ല: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്: കോരുത്തോട്ടിൽ പുലിയും കാട്ടുപോത്തും: കാട്ടുപന്നി പുതുപ്പള്ളിയിൽ വരെയെത്തി.

Leave a Reply

Your email address will not be published. Required fields are marked *