April 1, 2026

അവന്‍ വരും അവന്‍ മിസ്റ്ററിയല്ല, മിന്നലാണ് മിന്നിക്കാന്‍ മിന്നല്‍….

  • February 21, 2026
  • 1 min read

സര്‍ക്കാര്‍ ബ്രാന്‍ഡി ‘മലബാര്‍ മിസ്റ്ററി അല്ല, ‘മിന്നല്‍ മാജിക്’; ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും; 13, 500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക; അരലിറ്ററിന് 400 രൂപ
പാലക്കാട്: മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിയുടെ പേര് ‘മിന്നല്‍ മാജിക്’ എന്നാക്കി ബെവ്‌കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാര്‍ മിസ്റ്ററി എന്ന പേര് മാറ്റി.
പാലക്കാട് നടക്കുന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോന്‍ പാറയിലാണ് ബ്രാന്‍ഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും. 13, 500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റര്‍ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റര്‍ മിന്നല്‍ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവില്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്.അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇതിനെതിരെ കോടതിയില്‍ ഹര്‍ജി വന്നത്. പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്കോ വ്യക്തമാക്കി. തുടര്‍ന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *