April 1, 2026

വിദേശ സംഭാവന സ്വീകരിച്ചാൽ FCRA റദ്ദാകില്ല; ദുരുപയോഗം ചെയ്യാതിരുന്നാൽ മതി:രാജീവ്‌ ചന്ദ്രശേഖർ

  • April 1, 2026
  • 1 min read
വിദേശ സംഭാവന സ്വീകരിച്ചാൽ FCRA റദ്ദാകില്ല; ദുരുപയോഗം ചെയ്യാതിരുന്നാൽ മതി:രാജീവ്‌ ചന്ദ്രശേഖർ

:വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനെ അടിസ്ഥാനമാക്കി മാത്രം സംഘടനകളുടെ FCRA രജിസ്ട്രേഷൻ റദ്ദാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് വിദേശ നിധികൾ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ലഭിക്കുന്ന ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത്, നിയമലംഘനങ്ങൾ നടത്തുന്നത്, അല്ലെങ്കിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.FCRA നിയമത്തെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും ആശങ്കകളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. വ്യാജവാർത്തകൾ പരത്തുന്നത് ഒഴിവാക്കി, നിയമത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *