February 19, 2026

ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയും യുവാവും പിടിയിൽമലപ്പുറം

  • February 19, 2026
  • 1 min read

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകി ഇരയെ പിടിക്കും ; ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയും യുവാവും പിടിയിൽമലപ്പുറം :- ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയിൽ.

കോഴിക്കോട് കോവൂർ സ്വദേശി പണ്ടാരംകണ്ടി റമിഷ് (41), ചേളന്നൂർ സ്വദേശി പറമ്പിൽതൊടി സോന (23) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. കാളികാവ് പൂങ്ങോട് സ്വദേശി ഹരിയുടെ പരാതിയിൽ ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഹരീഷിന് 47 ലക്ഷം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മാസം 11നാണ് റമീഷ് പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സോന ഇന്നലെ പിടിയിലായത്. കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. തട്ടിപ്പ് രീതി ഇങ്ങനെ ആദ്യം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓൺലൈൻ വ്യാപാരത്തിന്റെ പരസ്യം നൽകും

. ചെറിയ തോതിൽ ലഭിക്കുന്ന നിക്ഷേപത്തിന് ആദ്യം കൃത്യമായ ലാഭവിഹിതം നൽകും. വൻ തുക നിക്ഷേപിക്കുന്നതോടെയാണ് ലാഭവിഹിതം ലഭിക്കാതാകുന്നത്. പിന്നീട് ഇവരുമായി ബന്ധമില്ലാതാകും. നിക്ഷേപം നൽകുന്നവർക്ക് പല അക്കൗണ്ടുകളാണ് നൽകുന്നത്. പിടിയിലായവരുടെ രണ്ടു പേരുടെയും ജോയിന്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങൾ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ കെ. അനു ദാസ് പറഞ്ഞു. രണ്ടുപേരും ഏജന്റ്റുകളാണെന്നാണ് പറഞ്ഞത്. മറ്റ് പ്രതികൾ ഉടൻ പിടിലാകും. സി.ഐ കെ. അനുദാസ്, എ.എ സ് ഐമാരായ അസ് ലം, സാബി റ,സി.പി ഒമാരായ നൗഫൽ, ഷിംന എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *