April 1, 2026

ലഹരി വില്പ്‌ന നടത്തിയിരുന്ന ഡോണെന്ന മുഹമ്മദ് ഇര്‍ഫാനും ഭാര്യ ടി സി നിര്‍ഫാനയും പോലീസ് പിടിയില്‍

  • February 19, 2026
  • 1 min read

കോഴിക്കോട്: ലഹരിമരുന്ന് വില്പന നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍, ഭാര്യ ടി സി നിര്‍ഫാന എന്നിവരെയാണ് സിറ്റി ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അരുണ്‍ എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ വ്യാജ ഐഡി കാര്‍ഡുകളും 10ലേറെ മൊബൈല്‍ നമ്പറുകളും ആറോളം വാഹനങ്ങളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.ഇടപാടുകാരായ യുവാക്കള്‍ക്കിടയില്‍ ‘ഡോണ്‍’ എന്നാണ് ഇര്‍ഫാന്‍ അറിയപ്പെടുന്നത്. രാത്രി മാത്രം പുറത്തിറങ്ങി വില്പന നടത്തുന്ന രീതിയാണ് ഇയാള്‍ പിന്തുടരുന്നത്. ഒപ്പം ഭാര്യയും ഉണ്ടാകും. ബ്യൂട്ടീഷനായി രാവിലെ ജോലിചെയ്യുന്ന നിര്‍ഫാനയും ഭര്‍ത്താവും നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിവരം. ഭാര്യയുടെ അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *