February 18, 2026

52 ലീറ്റര്‍ മദ്യവുമായി ആക്ഷൻ ഹീറോ ബിജു താരം പിടിയിൽ

  • February 18, 2026
  • 0 min read
52 ലീറ്റര്‍ മദ്യവുമായി ആക്ഷൻ ഹീറോ ബിജു താരം പിടിയിൽ

മദ്യവുമായി ആക്ഷൻ ഹീറോ ബിജു താരം പിടിയിൽ . ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ‘അൽകു’ എന്ന ഷെഫീഖാണ് എക്സൈസിന്റെ പിടിയിലായത്.52 ലീറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് മദ്യ വില്പനയിലൂടെ ലഭിച്ച പേരായിരുന്നു അൽകു.അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാള്‍ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയില്‍ അവസരം വരുകയായിരുന്നു.പിന്നീട് അഭിനയിച്ച ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ഇയാൾ ശ്രദ്ധേയനാവുന്നത്

Leave a Reply

Your email address will not be published. Required fields are marked *