February 16, 2026

മാല പൊട്ടിച്ച് വിഴുങ്ങിയ മോഷ്‌ടാവിൻ്റെ പരാക്രമം കണ്ട് അന്തംവിട്ട് പോലീസ്

  • February 16, 2026
  • 0 min read

നിലമ്പൂരിലെ ആശുപത്രിയിൽ വെച്ച് കുരുന്നിൻ്റെ മാല പൊട്ടിച്ച് വിഴുങ്ങിയ മോഷ്‌ടാവിൻ്റെ പരാക്രമം കണ്ട് അന്തംവിട്ട് പോലീസ്. പോലീസിനെ വെട്ടിച്ച് തൊണ്ടിമുതൽ നശിപ്പിക്കാൻ വിഴുങ്ങിയ മാല പുറത്തുവന്നപ്പോൾ യുവതി ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞു. മുക്കട്ട പാലേമാട് സ്വദേശിനി കല്ലൻകുന്നൻ സമീന (35) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിനെ കുഴപ്പിച്ചത്. വ്യാഴാഴ്ച നിലമ്പൂരിലെ ആശുപത്രിയിൽ എത്തിയ കുട്ടിയെ ലാളിക്കുന്നതിനിടെയാണ് യുവതി 3.5 ഗ്രാം തൂക്കമുള്ള മാല കവർന്നത്. പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയെ നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിക്കുകയും തൊണ്ടിമുതൽ വീണ്ടെടുക്കാൻ ഡയപ്പർ നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *