February 14, 2026

സീ ഹോർസ് സൈലേ ഴ്ർസ് സെമി ഫൈനലിൽ

  • February 14, 2026
  • 1 min read

സിസിഎഫ് 100X 2026 സെമിഫൈനലില്‍ ശക്മയ പ്രകടനവുമായി Seahorse Sailors ജയം നേടി. രാജഗിരിയില്‍ നടന്ന മത്സരത്തില്‍ Zebra Zealsനെതിരെ 33 റണ്‍സിന് ആണ് Seahorse Sailors വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത Seahorse Sailors 100 പന്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടിയായി Zebra Zeals 162/7 എന്ന സ്കോറില്‍ ഒതുങ്ങി.Seahorse Sailors വേണ്ടി Shanif Marakkar 75 റണ്‍സ് നേടി പുറത്താകാതെ നിന്നത് ടീമിന്റെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി. Jikson Francis (41), Laljish Lovelys (32) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.Zebra Zeals നിരയില്‍ Abhayakumar K, Ajith Vava എന്നിവര്‍ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും വലിയ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് Manu K, Shaun Xavier എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ ടീം സമ്മര്‍ദ്ദത്തിലായി.ബോളിംഗില്‍ Samarth A, Vinay Nora, Ameer എന്നിവര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി Seahorse Sailorsക്ക് വിജയം കൈവരിച്ചു. ഈ ജയത്തോടെ Seahorse Sailors സെമിഫൈനലിലേക്ക് മുന്നേറി.

Leave a Reply

Your email address will not be published. Required fields are marked *