February 14, 2026

താന്‍ ബോള്‍ഡായി സമൂഹത്തിലുണ്ടാകും രേണുസുധി

  • February 14, 2026
  • 0 min read

ആൽബത്തിലെ രംഗങ്ങളെ ചൊല്ലിയും വസ്ത്രധാരണത്തിന്റെ പേരിലും ഉയർന്നുവന്ന ആക്ഷേപങ്ങൾ തന്നെ തളർത്തില്ലെന്ന് രേണു വ്യക്തമാക്കി.സിനിമയിൽ സാധാരണയായി കണ്ടുവരുന്ന അഭിനയ മുഹൂർത്തങ്ങളെ അതേ അർത്ഥത്തിൽ കണ്ടാൽ പോരേയെന്നും തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് തുടരുമെന്നും താരം തുറന്നടിച്ചു.തന്റെ വ്യക്തിജീവിതത്തെയും യാത്രകളെയും കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രേണു പ്രതികരിച്ചത്. ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത ശേഷം തനിക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും അനാവശ്യ വിവാദങ്ങളിലേക്ക് അന്തരിച്ച ഭർത്താവിനെ വലിച്ചിഴയ്ക്കരുതെന്നും താരം ആവശ്യപ്പെട്ടു.അന്തസ്സായി പണിയെടുത്താണ് താൻ ജീവിക്കുന്നതെന്നും മറ്റുള്ളവരുടെ നെഗറ്റീവ് കമന്റുകൾക്ക് താൻ വില നൽകുന്നില്ലെന്നും വ്യക്തമാക്കിയ താരം, തന്റെ ജീവിതത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *