March 31, 2026

എൻഎസ്എസ് സംസ്ഥാന പുരസ്കാരം കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്

  • February 12, 2026
  • 1 min read

എൻഎസ്എസ് സംസ്ഥാന പുരസ്കാരം കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ⌨️⌨️⌨️⌨️⌨️

കായണ്ണ : ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച എൻഎസ്എസ് യൂണിറ്റായി കായണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. എം എം സുബീഷ് മികച്ച പ്രോഗ്രാം ഓഫീസർ. മികച്ച വളണ്ടിയർ ശ്രീനന്ദയും. ഹരിതം ജൈവ പച്ചക്കറി കൃഷി, സ്നേഹ ഭവനം, തനതിടം -ഓപ്പൺ സ്റ്റേജ്, ജൈവവൈവിധ്യ ദേശീയ സെമിനാർ, ഉപജീവനം -തയ്യൽ മെഷീൻ വിതരണം, സുന്ദര കേരളം- മാലിന്യമുക്ത ഗ്രാമം, ലഹരിമുക്ത ഭവനം തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. അഗ്നിച്ചിറകുകൾ എന്ന പദ്ധതിയിലൂടെ പ്രദേശത്തെ തൊഴിൽരഹിതരായ 35 വനിതകൾക്ക് ഒരു മാസത്തെ തൊഴിൽ പരിശീലനവും നൽകി. ഒരേക്കറിൽ നടത്തിയ ഹരിതം ജൈവ പച്ചക്കറി കൃഷിയിലൂടെ സംസ്ഥാന കൃഷി വകുപ്പിന്റെ കാർഷിക പുരസ്കാരം ഒന്നാം സ്ഥാനവും എൻ എസ് എസ് യൂണിറ്റ് നേടി. നേരത്തെ കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡും ശുചിത്വമിഷൻ ക്ലീൻ വൈബ്സ് കോഴിക്കോട് ജില്ലാ പുരസ്കാരവും കായണ്ണക്ക് സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *